വയനാട്: പ്രിയങ്കാ ഗാന്ധി എംപിയെ കാത്തിരുന്ന യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപോയി. എംപി വൈകിയതിലും സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതിലും പ്രതിഷേധിച്ചാണ് നേതാക്കള്‍ പ്രിയങ്കയെ കാണാതെ മടങ്ങിയത്.
സുൽത്താൻ ബത്തേരി റസ്റ്റ് ഹൗസിൽ ഇന്ന് ഉച്ചയോടെ നേതാക്കളെ കാണാനെത്തുമെന്നാണ് പ്രിയങ്ക അറിയിച്ചിരുന്നത്. എന്നാൽ, രണ്ടേകാലോടെയാണ് എംപി റസ്റ്റ് ഹൗസിൽ എത്തിയത്. ഇതിനിടെ പതിനഞ്ചോളം നേതാക്കൾ റസ്റ്റ് ഹൗസിന്റെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടായിരുന്നു.
റെസ്റ്റ് ഹൗസ് വരാന്തയിലേക്ക് പ്രവേശിച്ച നേതാക്കളെ സുരക്ഷാ ചുമതലയുള്ള ഒരു ഓഫീസർ തടഞ്ഞുവെന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെയാണ് നേതാക്കൾ ഇറങ്ങിപോയത്. പിന്നീട് എംപി സുരക്ഷ ഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു.
മണ്ഡലത്തില്‍ എത്തിയ പ്രിയങ്ക പാരമ്പര്യ നെൽക്കർഷകൻ ചെറുവയൽ രാമനെയും എം.എന്‍. കാരശേരിയേയും വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്