തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ.
വാഹനം നിർത്താതെ പോയ അനിൽ കുമാർ നിലവിൽ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽ കുമാറിൻ്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽ കുമാർ ഒളിവിൽ പോയത്.
കഴിഞ്ഞ ഏഴാം തിയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്