തിരുവനന്തപുരം: നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍.
വി.ഡി സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
രാഹുല്‍ സഭയില്‍ എത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണ്. ഇതെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മറ്റൊരു പ്രതികരണവും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.
പോണോ വേണ്ടയോ എന്ന് രാഹുലിനെ തീരുമാനിക്കാം എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അനുഗമിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്