ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു, യുവാവിന് പരിക്ക്

SEPTEMBER 15, 2025, 3:31 AM

കോഴിക്കോട്: വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപമാണ് അപകടം. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ഇബ്രാഹിമിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. 

വടക്കാഞ്ചേരിയിൽ നിന്നും ചെന്നൈ മെയിലിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇസ്മായിൽ. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ട്രെയിനിലെ തിരക്കിനിടയിൽ വാതിലിന് സമീപം നിൽക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു. 

തലയിടിച്ചാണ് ഇബ്രാഹിം വീണത്. തലയ്ക്ക് പരിക്കേറ്റ ഇസ്മായിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കണ്ണൂർ ചാല ഐടിഐ വിദ്യാർത്ഥിയാണ് പരിക്കേറ്റ ഇസ്മയിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam