കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണം. ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു.
എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മഹസർ രേഖയിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളിലും വ്യത്യസ്ത വിവരങ്ങളാണ് ഉള്ളത്.
2009 ൽ ദ്വാരക പാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതായി രേഖകളിലുണ്ട്. എന്നാൽ 2019ലും സ്വർണപ്പാളികൾ കൈമാറിയതായി രേഖകളിലുണ്ട്. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്