കാണാതായ ആദിവാസി വിദ്യാർത്ഥിയെ  തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

SEPTEMBER 14, 2025, 11:45 PM

കോഴിക്കോട്:  കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. 

ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരൻ വിജിത് വിനീതിനെ തിരുവോണദിവസം മുതലാണ് കാണാതായത്.  മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിജിത്.

vachakam
vachakam
vachakam

തിരുവോണനാളിൽ രാവിലെ പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകിട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിരുന്നു.

ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിരുന്നു. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

എന്നാൽ ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam