കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയിലെത്തി നടി പ്രിയങ്ക. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണെന്നും താരം പറഞ്ഞു.
മോദി ഭക്തയാണോ എന്ന ചോദ്യത്തിന് "നിങ്ങളെന്താണ് ഈ പറയുന്നത്? ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ? വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല.
പ്രധാനമന്ത്രിയോട് സ്നേഹമാണ്. അദ്ദേഹം വരുമ്പോൾ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. ഞാൻ എറണാകുളത്ത് താമസിക്കുന്ന ആളാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്ന് ഒറ്റ ലക്ഷ്യത്തോടെ വന്നതാണ്. ഇതിനപ്പുറം മറ്റൊന്നുമില്ല. തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും അതിനപ്പുറം ഇതിൽ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
