' മുഖ്യമന്ത്രിയെ പ്രോട്ടോക്കോള്‍ പ്രകാരം ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല';   രാജീവ് ചന്ദ്രശേഖര്‍

MARCH 11, 2026, 12:07 AM

കൊച്ചി:  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാതയുടെ ആദ്യ റീച്ചിൻറെയടക്കം വിവിധ പദ്ധതികളുടെ ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 

പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 മരുമകനും വരണമെന്ന് നിർബന്ധമുണ്ടെങ്കിൽ ഏഴു ദിവസം മുൻപ് ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു ക്ഷണിക്കപ്പെട്ട മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിച്ചിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിൻറെ പ്രതികരണം. 

vachakam
vachakam
vachakam

ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി. മുഖ്യമന്ത്രി എന്തുകൊണ്ട് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ വിയോജിപ്പ് അറിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

തെരഞ്ഞെടുപ്പിന് മുൻപ് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിത്. നാടിന് വേണ്ടിയാണ് എല്ലാ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്.

എന്നാൽ, എങ്ങനെയെങ്കിലും വിവാദം മനപ്പൂർവം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാരിൻറെ ശ്രമം. ഏതൊക്കെ മന്ത്രിമാർ വരണമെന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. താൻ അല്ല പ്രോട്ടോക്കോൾ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക താൻ എങ്ങനെ കാണാനാണെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

vachakam
vachakam
vachakam




vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam