ഓപ്പറേഷൻ തൂഫാനിൽ ഇന്ന് നടന്നത് വ്യാപക തിരച്ചിൽ: അറസ്റ്റിലായത് 137 പേർ

JUNE 3, 2026, 10:49 AM

തിരുവനന്തപുരം:   ലഹരിവ്യാപനത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇന്ന് നടന്നത് വ്യാപക തിരച്ചിൽ. 137 പേരാണ് അറസ്റ്റിലായത്.

അന്തർ സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

 104 കേസുകൾ രജിസ്റ്റർ ചെയ്തു. 500 ഗ്രാം എംഡിഎംഎ പിടിക്കാൻ കഴിഞ്ഞു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. 

vachakam
vachakam
vachakam

 പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയും എന്നാണ് പ്രതീക്ഷ.

എംഡിഎംഎ പ്രധാനമായും എത്തുന്നത് ബാംഗ്ലൂരിൽ നിന്നാണ്. നിലവിൽ പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാർക്കറ്റ് വില ഉളളതാണ്' റവാഡ ചന്ദ്രശേഖർ പറഞ്ഞു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam