ഷോൺ ജെ. എബ്രഹാം, ഷിക്കാഗോ ഇമിഗ്രേഷൻ കോടതിയിലെ ഇമിഗ്രേഷൻ ജഡ്ജിയായി ചുമതലയേറ്റു

JUNE 3, 2026, 7:07 AM

വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സിയിൽ മെയ് മൂന്നാം വാരം നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  ഷോൺ എബ്രഹാം ഇമിഗ്രേഷൻ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിക്കാഗോ ഫെഡറൽ ജഡ്ജായിട്ടാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക.

ഷിക്കാഗോ മാത്യുസ് അബ്രഹാമിന്റെയും (കുഞ്ഞുമോൻ) ഗ്രേസ് എബ്രഹാമിന്റെയും (ബേബി) മകനാണ് ഷോൺ. ട്രെയ്‌സി കുരിയൻ ഏക സഹോദരിയാണ്.

തൃശൂർ നെല്ലിക്കുന്ന് പാസ്റ്റർ വി.കെ. അബ്രഹാമിന്റെയും കൊടൈക്കനാൽ പാസ്റ്റർ കെ.സി. അബ്രഹാമിന്റെയും കൊച്ചുമകനുമാണ് ഷോൺ.

vachakam
vachakam
vachakam

ഭാര്യ: നിമ്മി എബ്രഹാം

മക്കൾ: സെക്കി, സാറ.

2026 മെയ് മാസത്തിൽ കേസുകൾ കേൾക്കാൻ തുടങ്ങുന്നതിനായി ഷോൺ ജെ. എബ്രഹാമിനെ ഇമിഗ്രേഷൻ ജഡ്ജിയായി നിയമിച്ചു. ജഡ്ജി എബ്രഹാം 2008ൽ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബൈബിൾ സ്റ്റഡീസിൽ ബാച്ചിലർ ഓഫ് ആർട്‌സും 2011ൽ ഒക്ലഹോമ സിറ്റി യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. 2025 നവംബർ മുതൽ 2026 ഏപ്രിൽ വരെ, അദ്ദേഹം ഷിക്കാഗോയിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രിൻസിപ്പൽ ലീഗൽ അഡൈ്വസർ ഓഫീസിൽ അസിസ്റ്റന്റ് ചീഫ് കൗൺസിലായിരുന്നു.

vachakam
vachakam
vachakam

2012 ജനുവരി മുതൽ 2025 ഒക്ടോബർ വരെ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണിയായി സേവനമനുഷ്ഠിച്ചു. ജഡ്ജി എബ്രഹാം ഇല്ലിനോയിസ് സ്റ്റേറ്റ് ബാറിലെ അംഗമാണ്.

ഷോണിന്റെ സ്ഥാനാരോഹണം ഒക്ലഹോമയിലെയും ഷിക്കാഗോയിലെയും മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. ചടങ്ങിൽ നിരവധി പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam