കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു.
കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരാണ് മക്കൾ. കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി എന്നിവരാണ് മരുമക്കൾ.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
