കോസ്റ്റ മെസ (കാലിഫോർണിയ): സൗത്ത് ഏഷ്യൻ ഹെൽപ്പ്‌ലൈൻ ആൻഡ് റഫറൽ ഏജൻസിയുടെ (SAHARA) 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു.
കോസ്റ്റ മെസയിലെ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ 280ഓളം അതിഥികൾ പങ്കെടുത്തു.
ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവർ നൽകിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ തുക സഹായിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്‌സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും വ്യക്തമാക്കി.
'സീഡ്‌സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്‌കാരിക പരിപാടികളും കലാ ലേലവും നടന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
