കണ്ണൂർ: പിണറായി വിജയനെതിരായ സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.
പിണറായി വിജയാ കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല രേഖകൾ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ആരെയും സംരക്ഷിക്കില്ല, ആരെയും രാഷ്ട്രീയമായി വേട്ടയാടില്ലെന്നും സുധാകരൻ പറഞ്ഞു. പ്രസംഗമല്ല രേഖകൾ സംസാരിക്കട്ടെയെന്നും കേരളം ആ സത്യം കേൾക്കാൻ കാത്തിരിക്കുന്നു.
ഇപ്പോൾ നടക്കുന്നത് വെറു രാഷ്ട്രീയ ആരോപണങ്ങൾ അല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യുഡിഎഫ് സർക്കാരാണ്.അന്വേഷണ ഏജൻസികളോട് ആരും രാഷ്ട്രീയ നിർദേശം നൽകുന്ന കാലമല്ല ഇതെന്നും സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കെപിസിസി പ്രസിഡൻ്റായ കാലം മുതലെ ഈ കാര്യങ്ങൾ ഉയർത്തിയതാണ്. അന്ന് എന്നെ എല്ലാവരും പരിഹസിച്ചു. എന്നാൽ ഇന്ന് അതേ ചോദ്യങ്ങളാണ് നിങ്ങളുടെ മുന്നിൽ ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
