മെക്‌സിക്കൻ പോലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റ് ഏഴ് വയസ്സുള്ള അമേരിക്കൻ ബാലിക്ക് ദാരുണന്ത്യം

NOVEMBER 11, 2026, 3:22 AM

മാറ്റാമോറോസ് : ടെക്‌സസ് അതിർത്തിക്കടുത്തുള്ള മെക്‌സിക്കൻ നഗരമായ മാറ്റാമോറോസിൽ  കാർട്ടൽ വേട്ടയ്ക്കിടെ മെക്‌സിക്കൻ പോലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റ് ഏഴ് വയസ്സുള്ള അമേരിക്കൻ ബാലിക കൊല്ലപ്പെട്ടു. ഒക്ടോബർ അവസാന വാരമാണ് ഈ ദാരുണ സംഭവം നടന്നത്.

അമേരിക്കൻ പൗരയായ അരാൻസ ഐഡലാനി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം പിക്ക്അപ്പ് ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. കുട്ടിയുടെ അമ്മ ക്ലോഡിയ പാർഡോ ഗാർഷ്യയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്.

മാറ്റാമോറോസിൽ ഗൾഫ് കാർട്ടൽ തലവൻ അൽഫ്രഡോ കാർഡെനാസ് റോഡ്രിഗസിനെ പോലീസ് പിടികൂടിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ഈ ദുരന്തം.

vachakam
vachakam
vachakam

സാധാരണക്കാരാണ് തങ്ങളെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പോലീസുകാർക്കെതിരെ അന്വേഷണം നടന്നു വരികയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam