രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

SEPTEMBER 11, 2026, 11:16 PM

വെർജീനിയ: വെർജീനിയയിൽ VDOT യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്‌ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ ജൂലൈ 24ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 കാരിയായ ഡെന്നിക്ക റാച്ചേൽ ബോയ്‌സാ സെപ്തംബർ 10 വ്യാഴാഴ്ച  പിടിയിലായി.

കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. നോർത്ത് കരോലിനയിലെ സ്‌കോട്ട്‌ലൻഡ് നെക്കിൽവെച്ച് യു.എസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഇവർ അറസ്റ്റിലായത്.

രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ വെർജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെ്ര്രപംബർ 22ന് ഇവർ കോടതിയിൽ ഹാജരാകും.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam