സ്വകാര്യ സന്ദർശനാർത്ഥം ഷിക്കാഗോയിൽ എത്തിയ രമേശ് ചെന്നിത്തല, ആലുവ എം.എൽ.എ അൻവർ സാദത്ത്, മുൻമന്ത്രി പന്തളം സുധാകരൻ എന്നിവർക്ക് ഷിക്കാഗോ ഒഹെയർ എയർപ്പോർട്ടിൽ ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.
വൈകിട്ട് 6മണിയോടെ എത്തിച്ചേർന്ന അദ്ദേഹവും സംഘവും ഏതാണ്ട് 30മിനിറ്റോളം ഐ.ഒ.സി പ്രവർത്തകരുമായി സൗഹൃദം പങ്കുവെച്ചു.
ഇന്ത്യൻ ഓവർസീസ് കോംഗ്രസ് ദേശീയ പ്രസിഡന്റ് സതീശൻ നായർ, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ, ട്രഷറാർ ആന്റോ കവലക്കൽ, ഗ്ലാഡ്‌സൺ വർഗീസ്, സന്തോഷ് നായർ, ജോസ് മണക്കാട്ട്, ജിജിസാം, സതി കുരിയൻ തുടങ്ങി അനേക പ്രവർത്തകർ അദ്ദേഹത്തിന് ഷാളുകളും ബൊക്കെയും നൽകി സ്വീകരിച്ചു.
സെപ്തംബർ 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30ന് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ദേവാല ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസും, ഷിക്കാഗോ മലയാളി അസോസിയേഷനും പൗരാവലിയും ചേർന്ന് ഈ നേതാക്കൾക്കെല്ലാം പ്രൗഢഗംഭീര സ്വീകരണം നൽകും. ആയതിലേക്ക് എല്ലാ മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ജോർജ് പണിക്കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
