എം.പി. രമേഷ് എഴുതിയ കൊച്ചിൻ ബേക്കറി എന്ന പുസ്തകം പ്രകാശനം ചെയ്തു

JUNE 3, 2026, 8:36 AM

കോഴിക്കോട് സേവ്ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച കൊച്ചിൻ ബേക്കറി ചെയർമാൻ എം.പി. രമേഷ് (ഗിന്നസ് രമേഷ്) എഴുതിയ കൊച്ചിൻ ബേക്കറി എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മുൻ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി, കാലിക്കറ്റ് ടെക്സ്റ്റയിൽസ് ചെയർമാൻ പി.പി. മുകുന്ദൻ, പ്രമുഖ വ്യവസായി ഷെവലിയാർ സി.ഇ. ചാക്കുണ്ണി, സേവ്ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് പ്രസിഡന്റ് എം.പി. രജുൽകുമാർ എന്നിവർ പങ്കെടുത്തു.


vachakam
vachakam
vachakam

കൊച്ചിൻ ബേക്കറി ചെയർമാൻ എം.പി. രമേഷ് (ഗിന്നസ് രമേഷ്) എഴുതിയ കൊച്ചിൻ ബേക്കറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സേവ്ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്‌നേഹോപഹാരം കോഴിക്കോട് റീഗൾ ബേക്ക്‌സ് ചെയർമാൻ കെ.ആർ. രഞ്ജിത്ത് എം.പി. രമേഷിന് കൈമാറുന്നു. മാതൃഭൂമി ഡയറക്ടറും ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റുമായ പി.വി. ചന്ദ്രൻ, പ്രമുഖ ഗായകൻ സുനിൽകുമാർ, ബെസ്റ്റ് കോർണർ ബേക്കറി ചെയർമാൻ എം.ടി. ഷൈജു തുടങ്ങിയവർ സമീപം.



പ്രമുഖ ചിത്രകാരൻ സി.കെ. ഷിബുരാജ്, പതിമുഖം, തേക്കിൻ തളിര്, മൈലാഞ്ചി, തേയില തുടങ്ങിയ മരങ്ങളുടെ ഇലച്ചാറുകൾ ഉപയോഗിച്ച് പ്രകൃതി വർണ്ണങ്ങളാൽ ഒരുക്കിയ എം.പി. രമേഷിന്റെ ചിത്രം. എം.പി. രമേഷിന് കൈമാറുന്നു.



സീനിയർ സിറ്റിസൺ ഫോറം തപങന്റ വകുപ്പിന്റെ സഹകരണത്തോടെ പുറത്തിറക്കിയ എം.പി. രമേഷിന്റെ ചിത്രത്തോട് കൂടി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് വേദിയിൽ വെച്ച് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് എം.പി. രമേഷിന് കൈമാറുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam