കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

AUGUST 23, 2026, 4:32 AM

തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്.

രാവിലെ 9 മണിയോടെയാണ് ദമ്പതികള്‍ ജോലിക്കെത്തിയത്. ജോലിക്കിടെയാണ് അപടകമുണ്ടായത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് സംഭവം നടന്നത്.

ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്.

vachakam
vachakam
vachakam

ഇരുവരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam