ന്യൂയോർക്ക് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഫെഡറൽ കുടിയേറ്റ നിയമത്തിന് എതിരാണെന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ജീനെറ്റ് എ. വർഗാസ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് പൊതുസഹായം ആവശ്യമായി വന്നേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസകൾ തടഞ്ഞത്.
ഈ വിലക്ക് നിയമവിരുദ്ധവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരത്തിലുള്ള വിസ നിഷേധിക്കലുകൾ കോടതി അസാധുവാക്കുകയും, ബാധകരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും വീണ്ടും കൃത്യമായ പരിശോധനയിലൂടെ വിസ നടപടികൾ തുടരാൻ അവസരം ഒരുങ്ങുകയും ചെയ്യും.
ഈ നിയമനടപടികളുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെയും അഭയാർത്ഥികളുടെയും നിയമപരമായ അവകാശങ്ങൾക്കായി വാദിച്ച ലീഗൽ എയ്ഡ് സൊസൈ (The Legal Aid Socitey) തുടങ്ങിയ സംഘടനകൾ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
