ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം:  പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

MARCH 11, 2026, 3:32 AM

തിരുവനന്തപുരം: ​മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. 

​മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെയും പരാതികൾ വന്നിരുന്നു. കേസ് ഒത്തുതീർപ്പായതോടെ ഈ പാരതികളിലും നടപടിയുണ്ടാവില്ല. 

vachakam
vachakam
vachakam

പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാ​ഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.

​മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam