ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന നല്ല പേര് മോദി സർക്കാർ ഇല്ലാതാക്കി: ജോൺ ബ്രിട്ടാസ്

MARCH 10, 2026, 11:50 PM

ദില്ലി; രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, കേന്ദ്രസർക്കാർ അമേരിക്കയുടെയും ഇസ്രായേലിന്റെയും 'ചിയർ ലീഡർ' ആയി മാറിയെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. 

ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന നല്ല പേര് സർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

‘ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടിവരുമെന്നും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്.

എന്നാൽ ഖേദകരമെന്നു പറയട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണുണ്ടായത്. ഫലത്തിൽ, ഈ സർക്കാർ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒരു ചിയർ ലീഡറായി മാറി. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്.’ ബ്രിട്ടാസ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam