കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി.
തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ പരാതി നൽകി.
കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
എൻഎച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതി കൊടിക്കുന്നിൽ സുരേഷിൻ്റെ മാവേലിക്കര മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
