മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്ത്രീക്ക് പുതുജീവൻ നൽകി റോഡിലെ കുഴി 

MARCH 11, 2026, 1:09 AM

ലഖ്‌നൗ: മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്ത്രീക്ക് റോഡിലെ കുഴി പുതുജീവൻ നൽകി. ഉത്തർപ്രദേശിൽ ആണ് അതിശയകരമായ സംഭവം ഉണ്ടായത്. പീലിഭിത്ത് സ്വദേശിയായ വിനീത ശുക്ല (50) ആണ് ജീവൻ വീണ്ടെടുത്തത്.

മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വിനീതയെ കൊണ്ടുപോയ ആംബുലൻസ് വഴിയിലെ വലിയ കുഴിയിൽ വീണ് കുലുങ്ങിയതോടെ അവർക്ക് അപ്രതീക്ഷിതമായി ബോധം വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപ്പോഴേക്കും വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്ന് വിനീതയുടെ ഭർത്താവ് കുൽദീപ് പറഞ്ഞു. ബോധം വന്നതായി കണ്ട ഉടൻ ആംബുലൻസ് തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സയ്ക്ക് ശേഷം വിനീതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന സമയത്ത് വിനീതയുടെ ഗ്ലാസ്കോ കോമ സ്കെയിൽ മൂന്ന് പോയിന്റ് മാത്രമായിരുന്നുവെന്നും ശരീരം യാതൊരു പ്രതികരണവും കാണിച്ചിരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. പീലിഭിത്തിലെ കോടതി ജീവനക്കാരിയായ വിനീത ഫെബ്രുവരി 22ന് വീട്ടിലെ ജോലികൾക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam