ന്യൂഡല്‍ഹി: വോട്ടെടുപ്പ് നടക്കാന്‍ 48 മണിക്കൂറുകള്‍ ശേഷിക്കെ പശ്ചിമ ബംഗാളില്‍ ഏഴ് ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതോടെ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 6,82,51,008 ആയി വര്‍ധിച്ചു.
എസ്ഐആറില്‍ പുറത്താക്കപ്പെട്ട വോട്ടര്‍മാര്‍ ഫോം 6 പ്രകാരം നല്കിയ അപേക്ഷ പരിശോധിച്ച് അതില്‍ ജുഡീഷ്യല്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി.
91 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് പശ്ചിമ ബംഗാളില്‍ എസ്ഐആറിന്റെ ഭാഗമായി പുറത്താക്കപ്പെട്ടത്. ബംഗാളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിലെ 8.3 ശതമാനമാണ് എസ്ഐആര്‍ വഴി നഷ്ടമായത്.
അതേസമയം, പുതുതായി ചേര്‍ത്തതില്‍ കന്നി വോട്ടര്‍ എത്ര പേരുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.വിശദമായ വിവരങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ട്രൈബ്യൂണല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ എണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഛത്തീസ്ഗഡിൽ വിമാനം മലനിരകളിൽ തകർന്നു വീണു: നിരവധി പേർ മരിച്ചതായി സംശയം; രക്ഷാപ്രവർത്തനം
സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ്
മണിപ്പൂർ വീണ്ടും കത്തുന്നു: അഞ്ച് ദിവസത്തെ സമ്പൂർണ്ണ ഹർത്താൽ; പ്രതിഷേധങ്ങൾക്കിടയിൽ 'അക്രമികൾ' നുഴഞ്ഞുകയറിയതായി
കെജ്രിവാളിന് ആശ്വാസം: ജഡ്ജിയുടെ പിന്മാറ്റ ഹർജിയിൽ മറുപടി നൽകാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി