വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമം; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

APRIL 20, 2026, 8:58 AM

കൊച്ചി: വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകിയത്. 

90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി നൽകിയത്.

അതേസമയം,  ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ ദീപ്തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

vachakam
vachakam
vachakam

പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി.പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam