ഇന്ന് കൊച്ചിയ്ക്ക് പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം  

MARCH 10, 2026, 9:08 PM

കൊച്ചി:  കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് നിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്. രാവിലെ 11.00 മുതൽ ഇതിനായി വാഹനങ്ങൾ വഴിതിരിച്ചുവിടും.

ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, കാക്കനാട്, ആലുവ ഭാഗത്തേക്കുള്ള ബസുകൾ ബിഒടി ഈസ്റ്റ് ജംക്‌ഷനിൽനിന്നു തിരിഞ്ഞു കുണ്ടന്നൂർ, എൻഎച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ, കാക്കനാട് ഭാഗത്തുനിന്നു ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള ബസുകൾ കുണ്ടന്നൂർ, ബിഒടി ഈസ്റ്റ്, തോപ്പുംപടി വഴി പോകണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു നഗരത്തിൽ പലയിടത്തും ഗതാഗതനിയന്ത്രണമുണ്ടാകും.

ഉച്ചക്ക് 12 - 12.30 നേവൽ ബേസിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വാഹന നിയന്ത്രണം ഉച്ചക്ക് 12.50 - 1.20 മറൈൻ ഡ്രൈവ് - കലൂർ സ്റ്റേഡിയം 3.05 മുതൽ 3.30 വരെ കലൂരിൽ നിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.

vachakam
vachakam
vachakam

രാവിലെ 11.00 മുതൽ ഈ വഴികളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടും. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, കാക്കനാട്, ആലുവ ഭാഗത്തേക്കുള്ള ബസുകൾ ബിഒടി ഈസ്റ്റ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞു കുണ്ടന്നൂർ, എൻഎച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ, കാക്കനാട് ഭാഗത്തുനിന്നു ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ളവ കുണ്ടന്നൂർ, ബിഒടി ഈസ്റ്റ്, തോപ്പുംപടി വഴി പോകണം.

12.50 മുതൽ 1.30 വരെയുള്ള സമയത്ത് ആലുവ ഭാഗത്തുനിന്നു ഹൈക്കോടതിയിലേക്ക് ഇടപ്പള്ളി, മാമംഗലം, പൊറ്റക്കുഴി, പച്ചാളം ഓവർ ബ്രിജ്, ചാത്യാത്ത് വഴിയും ഫോർട്ട് കൊച്ചിയിലേക്ക് ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, പനമ്പിള്ളിനഗർ, തേവര ഫെറി, ബിഒടി ഈസ്റ്റ് വഴിയും പോകണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam