പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

MARCH 10, 2026, 10:25 PM

കൊച്ചി: പണത്തിനായി പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ നാവികസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ ആദർശ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ തെക്കൻമേഖലാ നാവിക ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെ ഉള്ള തന്ത്രപ്രധാന സ്ഥലങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം നടപടി ആരംഭിച്ചു. മുമ്പ് ജോലി ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളിലും സമാന രീതിയിൽ ചാരപ്രവർത്തനം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam