കൊച്ചി: കുഴിയിൽ വീണുണ്ടായ അപകടത്തിൽ അഞ്ചുവയസുകാരന് ദാരുണാന്ത്യം. കിഴക്കമ്പലം-പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകരോടും സഹപാഠികളോടും കൂടെ എത്തിയ പ്രീ-സ്കൂൾ വിദ്യാർത്ഥിക്കാണ് ജീവൻ നഷ്ടമായത്.
കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിലെ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു ആദം. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ-സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
