തൃശൂര്‍: വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദം (2.5) ആണ് പാമ്പുകടിയേറ്റത്. കുട്ടി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിനിടെ, കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോയുടെ മരണത്തിനും ശംഖുവരയന്‍ പാമ്പിന്റെ കടിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആല്‍ജോയുടെ സഹോദരന്‍ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയാണെന്ന് തിരിച്ചറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
