പെരിന്തൽമണ്ണ: വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചതായി റിപ്പോർട്ട്. കുന്നംകുളം സ്വദേശിനി ഷഹ്ന (25) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സംഭവത്തിൽ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദ് (31)നെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു. ഇയാൾ ഭാര്യയെ സംശയിച്ചതാണ് തർക്കത്തിനും തുടർന്ന് ആക്രമണത്തിനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ച് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും ഇത് രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിൽ ഓരോ കുട്ടികളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ഫോറൻസിക് സംഘവും മുൻഷാദിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
