ബെർലിൻ: ജർമ്മനിയിൽ ഉണ്ടായ അപകടത്തിൽ മലയാളി വൈദികൻ ഫാ. ജിജു കിലുക്കൻ അന്തരിച്ചു. മ്യൂണിക്കിൽ താമസിച്ചിരുന്ന ഫാ. ജിജു കിലുക്കൻ പ്രൊവിഡൻസ് പ്രൊവിൻസ് അംഗമാണ്. മ്യൂണിക്കിലെ ഒരു ഇടവകയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങളോ സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അറിയിക്കുമെന്ന് പ്രൊവിഡൻസ് അധികൃതർ വ്യക്തമാക്കി.
വൈദികന്റെ വിയോഗത്തിൽ സഹപ്രവർത്തകരും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
