തൃശൂര്‍: കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസുകളും ദേശവിരുദ്ധ ബന്ധങ്ങളുമെല്ലാം അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ബിജെപി തൃശൂര്‍ ജില്ല ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീത് ദാസ് ആണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്.
നോട്ട് നിരോധനത്തിനു ശേഷം ആരംഭിച്ച ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2016 നവംബറിന് ശേഷം കേരളത്തിലുടനീളം അറബി/മിഡില്‍ ഈസ്റ്റേണ്‍ തീം റെസ്റ്റോറന്റുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ക്രമീകരണ കാലയളവില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിച്ച മൂലധന നിക്ഷേപങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. അതിനാല്‍ 2016 മുതല്‍ ഇന്നുവരെ സംസ്ഥാനത്ത് ആരംഭിച്ച അറബിക് റെസ്റ്റോറന്റുകളുടെ ഫണ്ടിന്റെ ഉറവിടം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി എന്‍ഐഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി
കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ