തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തിയേക്കും? മന്ത്രിസഭാ യോഗം ഇന്ന്

APRIL 21, 2026, 10:06 PM

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തെ തുടർന്ന് പൂരം ചടങ്ങ് മാത്രമാക്കി നടത്തിയേക്കും.ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും.

യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ, മന്ത്രിമാർ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ പങ്കെടുക്കും.ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ടുകൾ കൂടി ഒഴിവാക്കാൻ ആലോചന നടക്കുന്നതായും സൂചനയുണ്ട്.

അതേസമയം, ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്.

vachakam
vachakam
vachakam

വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ 13 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam