തൃശൂര്‍ വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 14 ലക്ഷം സഹായം പ്രഖ്യാപിച്ച് സർക്കാർ

APRIL 22, 2026, 12:59 AM

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ആണ് അന്വേഷണം നടത്തുക. മന്ത്രിസഭാ യോഗത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം നൽകാനും തീരുമാനമായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും ചേർന്നാണ് സഹായം നൽകുക. പരിക്കേറ്റവർക്ക് അടിയന്തരമായി 2 ലക്ഷം രൂപ വീതം നൽകാനും ചികിത്സാചെലവ് മുഴുവൻ സർക്കാർ വഹിക്കാനും തീരുമാനിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. അപകടത്തിൽ 13 പേർ മരിച്ചു.

vachakam
vachakam
vachakam

സ്ഫോടന ശബ്ദവും പുകയും ഉയർന്നതോടെ നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തി. അപകടസാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലിക പടക്കപ്പുര ഒരുക്കിയിരുന്നത്.

അപകടത്തിൽ മരിച്ച ഏഴുപേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാനാകാത്ത ഒമ്പത് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തും. നിലവിൽ 13 പേർ ചികിത്സയിൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam