ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രം

MARCH 10, 2026, 9:33 PM

കൊച്ചി: ബിജെപിക്കെതിരെ  വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രം. ബിജെപി സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമം മതഭ്രാന്തിന്റെ അടിസ്ഥാനത്തിലെന്നാണ് മുഖപ്രസംഗത്തിൽ വിമർശിക്കുന്നത്.

സഭയെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മുഖപത്രത്തിൽ രൂക്ഷ വിമർശനം.  ''നിലക്ക് നിർത്തൂ മതഭ്രാന്തന്മാരെ എന്ന പേരിലാണ്'' കത്തോലിക്കാ സഭയുടെ മുഖപ്രസംഗം. 

2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായി എണ്ണൂറ്റി മുപ്പത്തിനാല് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ റിപ്പോർട്ട് പറയുന്നു. 2025 നവംബർ വരെ 764 ആക്രമങ്ങൾ ഉണ്ടായെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണങ്ങളെല്ലാം മതപരിവർത്തനം ആരോപിച്ചാണെന്നും, യാതൊരു തെളിവുമില്ലാതെയാണ് പലരെയും അറസ്റ്റ് ചെയ്തതെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.

vachakam
vachakam
vachakam

ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് എതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പലതവണ ക്രൈസ്തവ സഭകൾ പരാതി നൽകിയിരുന്നു എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലന്ന് സീറോ മലബാർ സഭയുടെ തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു. 

ബിജെപി സർക്കാരുകൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമം കൂടിയ മതഭ്രാന്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ ഈ മതഭ്രാന്ത് ലോകരാജ്യങ്ങൾക്കു മുമ്പിൽ അവമതിപ്പ് ഉളവാക്കുന്നതാണെന്നും തൃശൂർ അതിരൂപത ചൂണ്ടിക്കാട്ടുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam