എ. പത്മകുമാറിനെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കി

MARCH 10, 2026, 11:03 AM

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും എ. പത്മകുമാറിനെ നീക്കി.പത്മകുമാറിനെ പുറത്താക്കിയതിൻ്റെ സ്ക്രീൻഷോട്ട് പുറത്തുവന്നു.

പാർട്ടി ഔദ്യോഗിക നടപടികളിലേക്കൊന്നും ഇതുവരെയും കടന്നിട്ടില്ല. എസ്ഐടി കുറ്റപത്രം വന്ന ശേഷം തീരുമാനം എന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. 

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും എംഎൽഎയുമായ പത്മകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്. 

vachakam
vachakam
vachakam

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ പുറത്താക്കണമെന്ന തരത്തിൽ അറസ്റ്റിലായതിന് പിന്നാലെ തന്നെ ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ജയിൽ മോചിതനായത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇതുവരെയും പത്മകുമാർ ഏതെങ്കിലും തരത്തിലുള്ള ജില്ലാ കമ്മിറ്റികളിലോ പാർട്ടി പരിപാടികളിലോ പങ്കെടുത്തിട്ടില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam