വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന 'ഡ്യുലോക്സെറ്റിൻ' എന്ന വിഷാദരോഗ മരുന്ന് വൻതോതിൽ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന 'എൻനൈട്രോസോഡ്യുലോക്സെറ്റിൻ' എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'തോവ' ഉത്പാദിപ്പിച്ച 3,70,000ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. 'സിംബാൽറ്റ' എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നൽകാറുള്ളത്.
തൽക്കാലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.
എന്നാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
