കർണാടകത്തിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ ഇഡി റെയ്ഡ്

SEPTEMBER 9, 2026, 12:29 AM

ബെംഗളൂരു: കർണാടകത്തിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്.ബെംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വീട്ടിലാണ് പരിശോധന നടക്കുന്നത്. മന്ത്രിയുടെ മകളും എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.

എക്സൈസ് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ഇഡി ആരോപിക്കുന്നു. വിദേശത്തേക്ക് പണം കടത്തിയതായും ഇഡിക്ക് സംശയമുണ്ട്. 25 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.

അതേസമയം, മന്ത്രിയുടെ ഭാര്യാസഹോദരന്റെ വീട്ടിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. എക്സൈസ് അഡീ. കമ്മീഷണറായിരുന്ന വൈ മഞ്ജുനാഥയുടെ ബെലഗാവിയിലെ വീട്ടിലായിരുന്നു പരിശോധന നടന്നത്. അന്നേദിവസം മഞ്ജുനാഥയോട് അടുപ്പമുള്ളവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam