വടകര: വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയിൽ കടവിൽ അക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേൽപ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 13പേർ ഉൾപ്പെടെ 120ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
മാർച്ചിനിടെ ബാരിക്കേഡ് കടന്ന് പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ച പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെട ആറു പേർക്കാണ് പരിക്കേറ്റത്.
ഒരു മണിക്കൂറോളം സ്റ്റേഷൻ മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏഴരയോടെയാണ് പിരിഞ്ഞുപോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
