മദ്യ ലഹരിയിൽ ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത് 

SEPTEMBER 8, 2026, 8:53 PM

മലപ്പുറം: മദ്യ ലഹരിയിൽ ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. എന്നാൽ വീണത് മകളുടെ ദേഹത്തും. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി

 മലപ്പുറം  കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്താണ് വീണത്.  

 മദ്യപിച്ചെത്തിയ മഞ്ജു, ഭാര്യയുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന തിളിച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.  

vachakam
vachakam
vachakam

ഇതിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സമീപവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam