മുൻ ദില്ലി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ  മരിച്ച നിലയിൽ കണ്ടെത്തി : ആത്മഹത്യയെന്ന് നി​ഗമനം

SEPTEMBER 8, 2026, 8:29 PM

ദില്ലി: മുന്‍ ദില്ലി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ(74) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 

ആരോഗ്യപരവും മാനസികവുമായ പ്രശ്‌നങ്ങളാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പും പൊലീസ് മരണസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

 നോയിഡ സെക്ടര്‍ 82-ലെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  കുടുംബാംഗങ്ങൾ ഈ സമയം ഡെറാഡൂണിലായിരുന്നു.

vachakam
vachakam
vachakam

1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു രാകേഷ് മേത്ത, മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് വിവിധ ചുമതലകള്‍   വഹിച്ചിട്ടുണ്ട്. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ മൂന്ന് വര്‍ഷത്തിലേറെ ദില്ലി ചീഫ് സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്.

  സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam