ഇരിട്ടി: കോടികൾ വിലമതിക്കുന്ന വിദേശ സമ്മാനപ്പൊതി എയർപോർട്ടിലെത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശത്തിൽ വിശ്വസിച്ച ഉളിക്കലിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 2,78,500 രൂപ.
സമ്മാനപ്പൊതി വിദേശത്ത് പായ്ക്ക് ചെയ്യുന്നതും വിലാസം രേഖപ്പെടുത്തി അയയ്ക്കാൻ തയാറാക്കുന്നതുമടക്കമുള്ള വീഡിയോകൾ അയച്ചുനൽകിയാണ് തട്ടിപ്പുകാർ വിശ്വാസം നേടിയെടുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് പലപ്പോഴും തട്ടിപ്പിനുള്ള കെണിയൊരുക്കുന്നത്.
ഡോ. ഹെൻഡ്രി മോർഗൻ എന്നയാളുടെ പേരിൽ വിദേശത്തുനിന്ന് കോടികൾ വിലമതിക്കുന്ന സമ്മാനം അയച്ചിട്ടുണ്ടെന്ന വാട്സാപ്പ് സന്ദേശത്തിലൂടെയായിരുന്നു തട്ടിപ്പിൻറെ തുടക്കം. സമ്മാനപ്പൊതി ഇന്ത്യയിലെ എയർപോർട്ടിൽ എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസിനായി പണം അടയ്ക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുസംഘം നൽകിയ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും വീട്ടമ്മ പലതവണയായി പണം കൈമാറി. ഈ മാസം 11, 12 തീയതികൾക്കിടയിലായിരുന്നു സംഭവം. സംഭവത്തിൽ ഉളിക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമ്മാനം എയർപോർട്ടിലെത്തിയെന്നും കസ്റ്റംസ് ക്ലിയറൻസിനും മറ്റ് നടപടികൾക്കുമായി പണം അടയ്ക്കണമെന്നും അറിയിച്ച് ഗൂഗിൾ പേ നമ്പറോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നൽകും. പണം കൈമാറിയാൽ സമ്മാനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പലരും പണം അയയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
