വാഷിംഗ്ടൺ: 2028ലെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള മുൻ സൗത്ത് കരോളിന ഗവർണർ നിക്കി ഹേലിയുടെ തീരുമാനത്തെ ന്യായീകരിച്ച് മകൻ നളിൻ ഹേലി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ അമ്മയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ മറുപടി നൽകിയ നളിൻ, റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ചു.
നിക്കി ഹേലിയുടെ തീരുമാനത്തെ പരിഹസിച്ച മുൻ ഗവർണർ പ്രചാരണ സംഘാംഗം ജസ്റ്റിൻ ഇവാൻസ് 17 വർഷം മുമ്പ് തന്നെ നിക്കി പുറത്താക്കിയതിന്റെ വൈരാഗ്യം തീർക്കുകയാണെന്ന് നളിൻ ആരോപിച്ചു. അതോടൊപ്പം, വൈറ്റ് ഹൗസ്, ജനപ്രതിനിധി സഭ, സെനറ്റ് എന്നിവയുടെ നിയന്ത്രണം കൈയിലുണ്ടായിട്ടും അത് വേണ്ടവിധം ഉപയോഗിക്കുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടുവെന്നും ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായത് ഇതുകൊണ്ടാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, 2028ൽ മത്സരിക്കില്ലെങ്കിലും താൻ വിശ്വസിക്കുന്ന നയങ്ങൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്ന് നിക്കി ഹേലി വ്യക്തമാക്കി. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും പരിഹരിക്കാൻ പാർട്ടി കൂടുതൽ ശ്രദ്ധ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
