സർക്കാരിനെതിരേ സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോഗാർഥികൾ; സമരസമിതി നേതാവ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും

NOVEMBER 19, 2026, 10:22 PM

തിരുവനന്തപുരം: സർക്കാരിനെതിരേ സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ.ഇതിന്റെ ഭാഗമായി നിരാഹാരം കിടക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും.

സർക്കാർ വീണ്ടും ചർച്ചവെച്ചത് സമരം നീട്ടിക്കൊണ്ടുപോകാനാണെന്നാണ് എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ ആരോപിക്കുന്നത്.സർക്കാർ നിലപാട് വൈകിപ്പിക്കുകയാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സർക്കാർ നേരത്തേ ചർച്ചയ്ക്കെത്തിയതെന്നും സമരക്കാർ പറയുന്നു.

മുഖ്യമന്ത്രി നിലപാട് മാറ്റിയതായും സമരക്കാർ വിമർശനം ഉന്നയിക്കുന്നു.മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള നിർദേശത്തെ ധനവകുപ്പാണ് എതിർത്തതെന്നും ഉദ്യോ​ഗാർഥികൾ പറയുന്നു. 

vachakam
vachakam
vachakam

അതേസമയം, എൽപിഎസ്ടി ഉദ്യോ​ഗാർഥികളുമായി ഇനിയും ചർച്ചകൾ തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം അറിയിച്ചത്. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തിൽ ഇനിയും ചർച്ചകൾ വേണമെന്നും ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും സാമ്പത്തിക ബാധ്യത വലിയ പ്രശ്നമാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam