വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കാ​ൻ ശ്ര​മം

NOVEMBER 20, 2026, 12:13 AM

ആ​റ്റി​ങ്ങ​ൽ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ മ​ണ​നാ​ക്ക് സ്വ​ദേ​ശി ആ​ഷി​ക്കി​നെ​യാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് ഇയാൾക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 42,000 രൂ​പ പി​ഴ ചു​മ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ൻറെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യ​തി​നും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും ആ​റ്റി​ങ്ങ​ൽ പൊലിസ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഇയാളുടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. 

വ്യാഴാഴ്ച രാ​ത്രി ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​ന് സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ആ​ലം​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ മു​ന്നോ​ട്ട് പാ​യാ​ൻ ശ്ര​മി​ച്ചു.

vachakam
vachakam
vachakam

ഇതിനിടെ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ർ ഇ​ടി​ക്കു​ക​യും, ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ൻറെ ബോ​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam