കൊച്ചി: : 2026 ജൂലൈയിലാണ് വലതുകാലിന് കഠിനമായ വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 56-കാരനായ അബ്ദുൽ ജബ്ബാറിന്, കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നത്. രക്തയോട്ടം തടസ്സപ്പെട്ടത് കണ്ടെത്താതെ വേദനസംഹാരികൾ നൽകി മടക്കിയയച്ചതാണ് കാരണമെന്ന് കുടുംബവും ജബ്ബാറും ആരോപിക്കുന്നു.
ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും, രോഗിക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫറൽ നൽകിയിരുന്നെങ്കിലും രോഗി നിർദ്ദേശങ്ങൾ പാലിക്കാതെ ഡിസ്ചാർജ് വാങ്ങി പോവുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ചികിത്സാ രേഖകൾ ആവശ്യപ്പെട്ടും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും ജബ്ബാർ നടത്തിയ സമരത്തിന് പിന്നാലെ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർക്കെതിരെ വടക്കൻ പറവൂർ പൊലീസ് കേസെടുത്തിരുന്നു. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിന് പുറമേ, പരാതിയിൽ ആരോഗ്യ വിജിലൻസും നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൂപ്രണ്ടിനെ മാറ്റണമെന്നും സമ്പൂർണ്ണ ചികിത്സാ രേഖകൾ കൈമാറണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം..
ഇതിനിടെ പരാതിക്കാരനായ അബ്ദുൽ ജബ്ബാറിന് സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അബ്ദുൽ ജബ്ബാറിനെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ തുടർനടപടികൾക്കായി തിരുവനന്തപുരത്തേക്ക് വരാൻ നിർദ്ദേശിക്കുകയും ചെയ്തു. കൃത്രിമക്കാൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
