കണ്ണൂർ: വധശ്രമക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലിസ് ഉദ്യോഗസ്ഥന്റെ വിനോദയാത്ര.
ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലർക്കു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതികൾക്കൊപ്പം പൊലിസ് ഉദ്യോഗസ്ഥൻ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലിസ് അസോസിയേഷന്റെ മുൻ ജില്ലാ നേതാവുകൂടിയാണ് ഇയാൾ.
ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാനപൊലിസ് മേധാവിക്കും (ഡിജിപി) പരാതി നൽകിയത്.
കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചത് ജയേഷിന്റെ സ്വാധീനം കൊണ്ടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
