ബൈക്ക് മതിലിൽ ഇടിച്ച് ഐടിഐ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

NOVEMBER 19, 2026, 6:43 PM

മാവേലിക്കര:  നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥി മരിച്ചു. മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 

മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകൻ എസ് ആദർശ് കുമാർ (കിച്ചു - 21) ആണ് മരിച്ചത്. മാവേലിക്കര-രണ്ടാംകുറ്റി റോഡിൽ കൊച്ചുപറമ്പിൽ ജംഗ്ഷനിലായിരുന്നു അപകടം.

ആദർശ് സുഹൃത്തിനൊപ്പം ഐ ടി ഐയിലേക്ക് പോകും വഴി കൊച്ചു പറമ്പിൽ ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രികരുടെ പിന്നൽ തട്ടി ഇവർ സഞ്ചരിച്ചിരു ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

vachakam
vachakam
vachakam

ഇടത്തേക്ക് ചരിഞ്ഞ ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ച് ഓടയുടെ സ്ലാബിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദർശിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആദിദേവിനേയും ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam