മെസ്സിയുടെ പേരിലെ തട്ടിപ്പ്:  റിപ്പോർട്ടർ കമ്പനിക്ക് പുതിയ നോട്ടീസ് അയക്കാനൊരുങ്ങി ജിഎസ്ടി വകുപ്പ്

SEPTEMBER 9, 2026, 12:03 AM

തിരുവനന്തപുരം:  ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് ജിഎസ്ടി വകുപ്പ് പുതിയ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു. 

 ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്.

റിപ്പോർട്ടർ കമ്പനിക്ക് പുതിയ നോട്ടീസ് നൽകണമെന്ന ശുപാർശ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച തന്നെ ജിഎസ്ടി കമ്മീഷണർക്ക് കൈമാറുമെന്നാണ് വിവരം.

vachakam
vachakam
vachakam

22.5 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഈ ഇടപാടിൽ നടന്നിരിക്കുന്നത്. ഈ തുകയും അതിന്മേലുള്ള പലിശയും പിഴപ്പലിശയും അടക്കം എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാകും കമ്പനിക്ക് നോട്ടീസ് നൽകുക. 

 അടയ്ക്കേണ്ട തുക വളരെ വലുതായതിനാൽ ഒരു ജോയിൻ്റ് കമ്മീഷണർ തലത്തിലുള്ള ഉദ്യോഗസ്ഥനാകും നോട്ടീസ് അയക്കുക. മിക്കവാറും കൊച്ചി കേന്ദ്രീകരിച്ചുള്ള ജോയിൻ്റ് കമ്മീഷണർക്കായിരിക്കും ഇതിന്റെ ചുമതല നൽകുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam