ശരീരത്തിനുള്ളിൽ ​ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ 

SEPTEMBER 8, 2026, 11:30 PM

ഇടുക്കി: ചികിത്സാപിഴവ് സംബന്ധിച്ച ​ഗുരുതമായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊരു ​ഗുരുതര പിഴവും വന്നുചേരുകയാണ്.

  കോതമം​ഗലം മാർ ബസേലിയോസ് ആശുപത്രിക്കെതിരെയാണ് പരാതിയുമായി യുവാവ് രം​ഗത്തെത്തിയിരിക്കുന്നത്.   ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

 ശരീരത്തിനുള്ളിൽ‌  ഡോക്ടർമാർ ​ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ​ഗൈഡ് വയർ പുറത്തെടുത്തത്.

vachakam
vachakam
vachakam

മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി.  

വേരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സ നടത്താനെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം വയർ പുറത്തെടുത്തില്ല. ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam